മൈ നെയിം ഈസ് ഖാന്‍: ബുക്കിങ് പുനരാരംഭിച്ചു

ശിവസേന ഭീഷണിയുടെ പശ്ചാത്തലത്തില്‍ തിയേറ്റര്‍ ഉടമകള്‍ ബുധനാഴ്ച ബുക്കിങ് നിര്‍ത്തിവച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ സംരക്ഷണം വാഗ്ദാനം നല്‍കിയ സാഹചര്യത്തിലാണ് മള്‍ട്ടിപ്ളക്സ് തിയേറ്ററുകള്‍ റിസര്‍വേഷന്‍ പുനരാരംഭിച്ചത്.
പൊലീസ് പ്രശ്നത്തില്‍ ഇടപെട്ട് തിയേറ്ററുകള്‍ക്ക് കനത്ത സുരക്ഷ ഉറപ്പ് നല്‍കിയതിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി രമേഷ് ഭാഗ്വെ അറിയിച്ചു. 'മൈ നെയിം ഈസ് ഖാന്‍ ഫെബ്രുവരി 12 വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്.
ചിത്രം റിലീസ് ചെയ്യുന്ന തിയറ്ററുകള്‍ ആക്രമിക്കുകയും അവയ്ക്കു മുന്നില്‍ പ്രകടനം നടത്തുകയും ചെയ്ത ആയിരത്തോളം ശിവസേന പ്രവര്‍ത്തകരെ പൊലീസ് ബുധനാഴ്ച അറസ്റ്റിലായിരുന്നു.
ഐപിഎല്ലില്‍ പാക്ക് കളിക്കാരെയും പങ്കെടുപ്പിക്കണമെന്ന ഷാറുഖിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ശിവസേനക്കാര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. സിനിമ പ്രദര്‍ശനത്തിനെത്തുന്ന 36 തിയേറ്ററുകള്‍ക്കു പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications