കേക്കില്‍ ദേശീയ പതാക: അസം മുഖ്യമന്ത്രി കുരുക്കില്‍

അസമിലെ രാഷ്ട്രീയനേതാവും അഭിഭാഷകനുമായ എച്ച്ആര്‍എചൗധരിയാണ്, ദേശീയപതാകയെ അവഹേളിച്ചെന്നാരോപിച്ച് ഗൊഗോയ്, പട്‌നായിക്, ചീഫ് സെക്രട്ടറി പിസി ശര്‍മ, അഡീഷണല്‍ ഡിജിപി ദിലീപ് ബോറ എന്നിവര്‍ക്കെതിരെ ബുധനാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കേസ് നല്‍കിയത്.
ഫിബ്രവരി 15ന് ഈ കേസില്‍ കോടതി വാദം കേള്‍ക്കും. ദേശീയപതാകയുടെ നിറമുള്ള കേക്ക് മുറിച്ചതില്‍, മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പരസ്യമായി ഖേദം പ്രകടിപ്പിച്ചെങ്കിലും ഗവര്‍ണര്‍ ഇതേവരെ അതിനു തയ്യാറായിട്ടില്ല.
പതാകയുടെ നിറങ്ങളോട് സാദൃശ്യമുള്ള കേക്കിന്റെ മുന്‍വശം കട്ടിയുള്ള പേപ്പര്‍ കൊണ്ടാണ് നിര്‍മിച്ചതെന്നും അതിന് നാശം സംഭവിച്ചിട്ടില്ലെന്നും സൂചിപ്പിച്ച് രാജ്ഭവന്‍ ബുധനാഴ്ച പ്രസ്താവനയിറക്കിയിരുന്നു.
സംഭവം മനഃപൂര്‍വമല്ലായിരുന്നെന്നും ഗവര്‍ണര്‍ ക്ഷണിച്ചതനുസരിച്ചാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു.












Click it and Unblock the Notifications