ബച്ചനെ എന്തുകൊണ്ട് ഉപരോധിക്കുന്നില്ല? രാജ് താക്കറെ

പാകിസ്താന്‍ താരങ്ങളെ ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞതിന്റെ പേരില്‍ ഷാരൂഖ് ഖാനെ മാത്രമം എന്തിന് ഉപരോധിക്കണമെന്നാണ് രാജിന്റെ ചോദ്യം.
ഇക്കാര്യത്തില്‍ ഷാരൂഖ് മാപ്പു പറയണമെന്ന കാര്യം നിര്‍ബ്ബന്ധമാണെങ്കില്‍ ബച്ചനും മാപ്പ് പറയേണ്ടതാണ്. ബച്ചന് മാത്രം ഇക്കാര്യത്തില്‍ എന്തിന് സൗജന്യം നല്‍കുന്നു.
പാകിസ്താന്‍ താരങ്ങള്‍ക്കൊപ്പം പരിപാടി അവതരിപ്പിച്ച അമിതാഭ് ബച്ചനെ ഉപരോധിക്കാന്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല- ശിവസേനയുടെ പേരെടുത്ത് പറയാതെ അദ്ദേഹം ചോദിച്ചു.
ക്രമസമാധാനം തകര്‍ക്കുന്ന ഒരു കാര്യത്തിലും എംഎന്‍എസ് ഇടപെടില്ല. ഷാരൂഖിന്റെ പുതിയ ചിത്രത്തിന്റെ പ്രദര്‍ശനം എംഎന്‍എസ് തടസ്സപ്പെടുത്തില്ല. എന്നാല്‍ മഹാരാഷ്ട്രക്കാരെ ബാധിക്കുന്ന വിഷയങ്ങളില്ലെല്ലാം ഞങ്ങള്‍ ഇടപെടും- രാജ് പറഞ്ഞു.












Click it and Unblock the Notifications