അതിരപ്പിള്ളി പദ്ധതി: കേന്ദ്രത്തിനെതിരെ വിഎസ്
പാലക്കാട്: അതിരപ്പിള്ളി പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
ഭരണാനുമതി ലഭിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കുകയാണ്. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാതെ പദ്ധതി നടപ്പിലാക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും അട്ടിമറിക്കുന്ന കേന്ദ്രനിലപാട് ശരിയല്ല- വിഎസ് പറഞ്ഞു.
മലമ്പുഴ നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സംസ്ഥാനത്തോടുള്ള കൊടുംചതിയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
രാജ്യത്ത് ഇത്തരത്തിലുള്ള വന്‍ വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്ന സമയത്താണ് സംസ്ഥാനത്തോട് ഈ വിവേചനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications