യുഡിഎഫിന് സിപിഎമ്മിനെ പേടിയില്ല: ഉമ്മന്‍ ചാണ്ടി

സ്വതന്ത്രമായി സഞ്ചരിക്കാന്‍ സിപിഎമ്മിന്റെ ചീട്ട് ആവശ്യമില്ല. കുറ്റം ചെയ്യാന്‍ പോകുന്നവര്‍ മാത്രം പേടിച്ചാല്‍ മതി.യുഡിഎഫിന് അവരെ പേടിക്കേണ്ട ആവശ്യമില്ല- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഒരു യുഡിഎഫ് പ്രവര്‍ത്തകനെ പോലും സമര ഭൂമിയില്‍ പ്രവേശിപ്പിക്കില്ലെന്ന് സിപിഎം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
വയനാട് ജില്ലാ കലക്ടറെ വിമര്‍ശിച്ച മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വയനാട്ടില്‍ സത്യഗ്രഹികളോടു പൊലീസ് മര്യാദയില്ലാതെ പെരുമാറിയതു കലക്ടറുടെ നേതൃത്വത്തിലാണെന്നു വ്യാഴാഴ്ച വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications