ഭൂമി: ശ്രേയാംസിനും സര്‍ക്കാറിനും വിമര്‍ശനം

ശ്രേയാംസ്‌കുമാര്‍ രാഷ്ട്രീയ നിലപാട് മാറ്റിയ ഉടന്‍ എന്തുകൊണ്ടാണ് ഭൂമി ഏറ്റെടുത്ത് ബോര്‍ഡ്‌വച്ചതെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകരോട് ആരാഞ്ഞു. ഭൂമി ഏറ്റെടുത്ത നടപടി ചോദ്യം ചെയ്ത് ശ്രേയാംസ്‌കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കവേയാണ് കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്.
ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്ന രേഖകള്‍ തിങ്കളാഴ്ചയ്ക്കു മുന്‍പ് കോടതിയില്‍ ഹാജരാക്കണമെന്ന് ശ്രേയാംസിന്റെ അഭിഭാഷകരോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ കലക്ടര്‍ ഭൂമി ഏറ്റെടുത്ത് ബോര്‍ഡ് വയ്ക്കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കി.
കേസ് പരിഗണിച്ച ഹൈക്കോടതി രാജ്യത്ത് പത്തു സെന്റ് ഭൂമി പോലും സ്വന്തമായില്ലാത്ത ഒട്ടേറെപ്പേര്‍ അവശേഷിക്കേ ഇത്രയും സര്‍ക്കാര്‍ ഭൂമി ഒരാള്‍ക്ക് കൈവശം വയ്ക്കാന്‍ കഴിയുന്നതെങ്ങനെയാണെന്ന് സംശയം ഉന്നയിച്ചു.
വയനാട് കൃഷ്ണഗിരിയില്‍ തന്റെ കൈവശമിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ചോദ്യം ചെയ്താണ് ശ്രേയാംസ്‌കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കോടതിയുടെ നടപടിയില്‍ പ്രതികരിക്കാനില്ലെന്ന് ജനതാദള്‍ നേതാവ് എം.വി വീരേന്ദ്രകുമാര്‍ പറഞ്ഞു. ഭൂമിയുടെ കൈവശാവകാശ രേഖ ശ്രേയാംസ് കോടതിയില്‍ ഹാജാരാക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്.












Click it and Unblock the Notifications