ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു

മൃതദേഹം രാത്രിതന്നെ കാരപ്പറമ്പിലെ വീട്ടിലേക്കും പിന്നീട് ജന്മനാടായ പുത്തഞ്ചേരിയിലേക്കും കൊണ്ടുപോയി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് നാല് മണിയ്ക്ക് മാവൂര്‍ റോഡ് ശ്മാശനത്തിലാണ് സംസ്കാരം.
ആറാം തീയതി ശനിയാഴ്ചയാണ് തലച്ചോറിലുണ്ടായ രക്തസ്രാവത്തെതുടര്‍ന്ന് ഗിരീഷിനെ കോഴിക്കോട്ട് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിന് ഹനീഫയുടെ മരണം അന്വേഷിച്ച് വീട്ടില്‍ പോയിരുന്നു. ഇതുകഴിഞ്ഞ് മടങ്ങിയെത്തി ദിവസമാണ് അസുഖമുണ്ടായത്.
ഏഴ് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗിരീഷ് മൂത്ത് തിരക്കഥകളും രചിച്ചിട്ടുണ്ട്. 1990 ല്‍ എന്‍ക്വയറി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. നാനൂറിലേറെ ചിത്രങ്ങള്‍ക്ക് പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഹാപ്പി ഹസ്ബന്റ്സ് എന്ന ചിത്രത്തിന് വരെ ഗിരീഷ് പാട്ട് എഴുതി.
1961ല്‍ കോഴിക്കോട്ടെ ഉള്ള്യേരിക്കടുത്ത് പുത്തഞ്ചേരിയിലാണ് ജനനം. ജ്യോതിഷ-വൈദ്യ പണ്ഡിതനായ പുളിക്കൂല്‍ കൃഷ്ണന്പണിക്കരുടെയും കര്‍ണാടക സംഗീതജ്ഞയായ മീനാക്ഷിയമ്മയുടെയും മകനാണ്. ബീനയാണ് ഭാര്യ. ജിതിന്‍കൃഷ്ണന്‍ (എന്‍ജിനീയറിങ് വിദ്യാര്‍ഥി), ദിനനാഥ് (പ്ളസ് ടു വിദ്യാര്‍ഥി) എന്നിവരാണ് മക്കള്‍.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications