കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു

  • By Lakshmi
Google Oneindia Malayalam News

Girish Puthanjeri
കോഴിക്കോട്: ചലച്ചിത്ര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി (48) അന്തരിച്ചു. പത്താം തീയതി ബുധനാഴ്ചരാത്രി ഒന്‍പത് മണിയോടെയായിരുന്നു അന്ത്യം.

മൃതദേഹം രാത്രിതന്നെ കാരപ്പറമ്പിലെ വീട്ടിലേക്കും പിന്നീട് ജന്മനാടായ പുത്തഞ്ചേരിയിലേക്കും കൊണ്ടുപോയി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് നാല് മണിയ്ക്ക് മാവൂര്‍ റോഡ് ശ്മാശനത്തിലാണ് സംസ്കാരം.

ആറാം തീയതി ശനിയാഴ്ചയാണ് തലച്ചോറിലുണ്ടായ രക്തസ്രാവത്തെതുടര്‍ന്ന് ഗിരീഷിനെ കോഴിക്കോട്ട് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിന്‍ ഹനീഫയുടെ മരണം അന്വേഷിച്ച് വീട്ടില്‍ പോയിരുന്നു. ഇതുകഴിഞ്ഞ് മടങ്ങിയെത്തി ദിവസമാണ് അസുഖമുണ്ടായത്.

ഏഴ് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗിരീഷ് മൂത്ത് തിരക്കഥകളും രചിച്ചിട്ടുണ്ട്. 1990 ല്‍ എന്‍ക്വയറി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. നാനൂറിലേറെ ചിത്രങ്ങള്‍ക്ക് പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഹാപ്പി ഹസ്‍ബന്റ്സ് എന്ന ചിത്രത്തിന് വരെ ഗിരീഷ് പാട്ട് എഴുതി.

1961ല്‍ കോഴിക്കോട്ടെ ഉള്ള്യേരിക്കടുത്ത് പുത്തഞ്ചേരിയിലാണ് ജനനം. ജ്യോതിഷ-വൈദ്യ പണ്ഡിതനായ പുളിക്കൂല്‍ കൃഷ്ണന്‍പണിക്കരുടെയും കര്‍ണാടക സംഗീതജ്ഞയായ മീനാക്ഷിയമ്മയുടെയും മകനാണ്. ബീനയാണ് ഭാര്യ. ജിതിന്‍കൃഷ്ണന്‍ (എന്‍ജിനീയറിങ് വിദ്യാര്‍ഥി), ദിനനാഥ് (പ്ളസ് ടു വിദ്യാര്‍ഥി) എന്നിവരാണ് മക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X