എന്‍ഐഎയുമായി സഹകരിക്കുന്നുണ്ട്: ഡിജിപി

മറിച്ചുള്ള ആരോപണങ്ങളെക്കുറിച്ചു തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ പ്രതിയായ കളമശേരി ബസ് കത്തിക്കല്‍ കേസ് ഉള്‍പ്പെടെ കേരളത്തിലെ നാലു തീവ്രവാദ കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
കേരളത്തിലെ തീവ്രവാദ കേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു എന്‍ഐഎയ്ക്കെതിരെ ആദ്യം രംഗത്തെത്തിയത്.
തുടര്‍ന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും എന്‍ഐഎയുടെ മനോഭാവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു. എന്നാല്‍ പിന്നീട് കോടതിയുടെ നിര്‍ദ്ദേശപ്രകാരം എന്‍ഐഎയ്ക്ക എല്ലാ സഹായങ്ങല്‍ നല്‍കണമെന്ന് പൊലീസിനോടാവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു.












Click it and Unblock the Notifications