വയനാട് സംഭവം നാണക്കേട്: ഹൈക്കോടതി

നടപടിയെടുക്കാന്‍ കോടതി ഉത്തരവിനായി കാത്തിരിക്കുന്നതെന്തിനാണെന്ന് ജസ്റ്റിസ് കെ എം ജോസഫും ജസ്റ്റിസ് എം എല്‍ ജോസഫ് ഫ്രാന്‍സിസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ചോദിച്ചു.
നടപടിയെടുക്കാതെ ഉത്തരവാദിത്തം കോടതിയുടെ ചുമലില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കരുത്.
വയനാട്ടില്‍ അനധികൃതമായി എന്തങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കണം. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഒന്നും നിയമവിരുദ്ധമാകരുത്- കോടതി വ്യക്തമാക്കി.
ജനതാദള്‍ നേതാവ് ജോര്‍ജ് പോത്തന്‍, ഹാരിസണ്‍ മലയാളം എന്നിവര്‍ ഭൂമി ആദിവാസി ക്ഷേമസമിതി കയ്യേറിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
കേസില്‍ അഡ്വക്കേറ്റ് ജനറല്‍ തിങ്കളാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സി പി എം വയനാട് ജില്ലാ സെക്രട്ടറിയുടെ പ്രസംഗത്തിന്‍റെ ടേപ്പ് കണ്ടശേഷമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.












Click it and Unblock the Notifications