കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖാന്‍ ചിത്രം മുബൈയില്‍ പ്രദര്‍ശിപ്പിക്കുന്നു

  • By Lakshmi
Google Oneindia Malayalam News

Sharukh Khan
മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ ഷാരൂഖ് ചിത്രമായ മൈ നെയിം ഈസ് ഖാന്‍ മുംബൈയില്‍ പ്രദര്‍ശനത്തിനെത്തി. മൂന്നു മള്‍ട്ടിപ്ലക്‌സുകളിലാണ്‌ ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിന്‌ എത്തിയത്‌.

ഉച്ചയ്‌ക്കു 12 മണിക്ക്‌ ശേഷമാണ്‌ ഇവയുടെ പ്രദര്‍ശനം തുടങ്ങിയത്. ശിവസേന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയില്‍ ഫണ്‍ മള്‍ട്ടിപ്ലക്‌സിലാണ്‌ ആദ്യ പ്രദര്‍ശനം.

ഫണ്‍ മള്‍ട്ടിപ്ലകിസിനു മുന്നില്‍ പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്‌. മുഖ്യമന്ത്രി അശോക്‌ ചവാന്‍ ഇനോക്‌സ് തീയേറ്ററില്‍ ചിത്രം കാണും.

അതേസമയം ചിത്രം ഗുജറാത്തിലെ മള്‍ട്ടിപ്ലക്‌സുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന്‌ തീരുമാനം. മള്‍ട്ടിപ്ലക്‌സ് ഉടമകളുടെ യോഗത്തിലാണ്‌ ഈ തീരുമാനം.

ചിത്രത്തിനെതിരെ അഹമ്മദാബാദിലും ജംനഗറിലും വിഎച്ച്‌പിയും ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകവരും പ്രതിഷേധം നടത്തുന്നതിനാലാണ്‌ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചത്‌.

ചിത്രത്തിനെതിരെ പ്രക്ഷോഭം നടത്തിയതിന്‌ അഹമ്മദാബാദില്‍ ഒട്ടേറെ വിഎച്ച്‌പി, ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X