Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമോദ് മുത്തലിക്കിന് കരിഓയില്‍ അഭിഷേകം

ബാംഗ്ലൂര്‍: ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക്കിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കരി ഓയില്‍ പൂശി.

വാലന്റൈന്‍സ് ദിനാഘോഷത്തില്‍ ഒരുമിച്ചിരിയ്ക്കുന്ന പ്രണയികളെ വിവാഹം ചെയ്യിപ്പിക്കുമെന്ന പ്രഖ്യാപനത്തില്‍ പ്രകോപിതരായാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ മുത്തലിക്കിനെ കരി ഓയില്‍ കൊണ്ട് അഭിഷേകം ചെയ്തത്.

ഒരു കന്നഡ ടിവി ചാനലിന്റെ 'വാലന്റൈന്‍ ആഘോഷങ്ങള്‍ വേണോ വേണ്ടയോ" എന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ രവീന്ദ്ര കലാക്ഷേത്ര പരിസരത്തുള്ള സംസ ഓപ്പണ്‍ ഓഡിറ്റേറിയത്തില്‍ എത്തിയപ്പോഴാണ് മുത്താലിക്കിന് നേരെ കരി ഓയില്‍ അഭിഷേകം ഉണ്ടായത്.

ആറുപേര്‍ വരുന്ന സംഘമാണ് കരി ഓയില്‍ അഭിഷേകം നടത്തിയത്. സ്റ്റേജില്‍ ഇരുന്നിരുന്ന മുത്തലിക്കിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിച്ചിഴക്കാന്‍ നോക്കുകയും അദ്ദേഹം കസേരയില്‍ നിന്ന് താഴെ വീഴുകയും ചെയ്തു.

മുത്തലിക്കിന്റെ മേല്‍ കരി ഓയിലില്‍ ഒഴിച്ച ആറുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലത്ത് തടിച്ചുകൂടിയ ജനത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തി വീശേണ്ടിവന്നു.

തന്നെ ആക്രമിച്ചവരെ 'ഗുണ്ട'കളെന്നാണ് മുത്തലിക്ക് വിശേഷിപ്പിച്ചത്. ഇതൊരു ആസൂത്രണം ചെയ്ത ആക്രമണമാണ്. ആരൊക്കെയാണ് ഇതിന്റെ പിന്നിലെന്ന് എനിക്കറിയാം.

എന്നെ ആക്രമിച്ചവരെ ഞങ്ങള്‍ വെറുതെ വിടില്ല. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണം പ്രതീക്ഷിക്കാം. അക്രമികളെ വേണ്ടപോലെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നു - പ്രമോദ് മുത്തലിക്ക് പിന്നീട് പറഞ്ഞു.

അതേസമയം മാപ്പ് പറയാന്‍ തയ്യാറല്ലെന്നും നിയമപരമായി സംഭവത്തെ നേരിടുമെന്നും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വെങ്കടേഷ് ഗൗഡ വ്യക്തമാക്കി.

പ്രമോദ് മുത്തലിക്കിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു.

ഗുല്‍ബര്‍ഗയിലും ധാര്‍വാഡിലും കോണ്‍ഗ്രസ് ഓഫീസിനു നേരെ കല്ലേറുണ്ടായി. ഗുല്‍ബര്‍ഗയിലെ ഓഫീസ് തീവെച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ധാര്‍വാഡില്‍ ബസ് കത്തിച്ചു.

ഇരുസ്ഥലങ്ങളിലും ആളുകള്‍ സംഘടിച്ചു നില്‍ക്കുന്നുണ്ട്. മുത്തലിക്കിനു നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ശ്രീരാമസേന ഫിബ്രവരി 13ന് ബീജാപ്പുരിലും സന്ധഗിയിലും ബന്ദിന് ആഹ്വാനം ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+