കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖാന്‍ ചിത്രം: മുംബൈയില്‍ പ്രദര്‍ശനമില്ല

  • By Lakshmi
Google Oneindia Malayalam News

My Name Is Khan
മുംബൈ: ഐപിഎല്‍ ക്രിക്കറ്റില്‍ പാകിസ്താന്‍ താരങ്ങള പങ്കെടുപ്പിക്കണമെന്ന് ഷാരൂഖിന്റെ പ്രസ്തവനയെത്തുടര്‍ന്ന് ശിവസേനക്കാര്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ക്കും വിവാദത്തിനുമിടയില്‍ മൈ നെയിം ഈസ് ഖാന്‍ പ്രദര്‍ശനത്തിനെത്തി.

ശിവസേനയെ ഭയന്ന് മുംബൈയിലെ തിയേറ്റര്‍ ഉടമകള്‍ ചിത്രം വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിച്ചു. തിയേറ്റര്‍ ഉടമകള്‍ യോഗം ചേര്‍ന്നാണ് വെള്ളിയാഴ്ച പ്രദര്‍ശനം വേണ്ടെന്ന് തീരുമാനിച്ചത്.

മുംബൈയിലെ ചെറുകിട തിയേറ്ററുകാര്‍ ശിവസേനയും ഷാരൂഖും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെങ്കില്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിയ്ക്കുകയുള്ളുവെന്ന് അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയും ഇതുസംബന്ധിച്ച് തിയേറ്റര്‍ ഉടമകള്‍ യോഗം ചേരുന്നുണ്ട്. ശനിയാഴ്ച ചിത്രം പ്രദര്‍ശിപ്പിയ്ക്കണോയെന്ന കാര്യം ഈ യോഗത്തില്‍ തീരുമാനിക്കും. ഇതിനിടെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ദില്ലിയിലെ സത്യം ജനക് പാലസ് തീയേറ്ററില്‍ ഒരു വിഭാഗം അക്രമികള്‍ സംഘര്‍ഷമുണ്ടാക്കി. ഗുജറാത്തിലും മഹാരാഷ്ട്രയിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീയേറ്റര്‍ ഉടമകള്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു.

മൈ നെയിം ഈസ് ഖാനിലെ നായകന്‍ ഷാരൂഖ് ഖാനെതിരെ വിശ്വഹിന്ദുപരിഷത്തും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും ശിവസേനയും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ് ഉടമകളെ പ്രദര്‍ശനത്തില്‍നിന്നും പിന്തിരിപ്പിച്ചത്.

ഇതിനിടെ മുംബൈയില്‍ ശിവസേനാ ഭാവന് മുന്നില്‍ ഷാരൂഖിന്റെ ആരാധകരും ശിവസേനാ പ്രര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത് സംഘര്‍ഷത്തിനിടയാക്കി

ഇതിനിടെ തിയേറ്ററുകള്‍ ചിത്രം റിലീസ് ചെയ്യാത്തത് ശിവസേനയുടെ വിജയമാണെന്ന് പാര്‍ട്ട് വക്താവ് സഞ്ജയ് റൗത്ത് പറഞ്ഞു. താക്കറെയോട് ഷാരൂഖ് മാപ്പുപറയുന്നതുവരെ പ്രതിഷേധം തുടരുമെന്നും റൗത്ത് അറിയിച്ചു.

മുംബൈയില്‍ ചിത്രം റിലീസ് ചെയ്യാന്‍ വൈകുന്നത് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിക്കാനിടയുണ്ട്, ആരംഭത്തിലെ കളക്ഷനാണ് ബോക്‌സ് ഓഫീസ് വിജയത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X