Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലുങ്കാന: പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചു

Telangana
ദില്ലി: തെലുങ്കാന സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രത്യേക സംസ്ഥാനം ആവശ്യമോയെന്നതു പരിശോധിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ സംസ്ഥാന രൂപികരണത്തിനായി എല്ലാ വിഭാഗത്തിലുള്ളവരുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

തെലുങ്കാന സംസ്ഥാനം രൂപീകരിക്കണം എന്ന ആവശ്യവും ആന്ധ്രപ്രദേശിനെ വിഭജിക്കാതിരിക്കണം എന്ന ആവശ്യവും സംസ്ഥാനത്തെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി വിലയിരുത്തും.

സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കമ്മിറ്റി സംസ്ഥാന രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. പ്രശ്ന പരിഹാരത്തിനുള്ള വഴികളെ കുറിച്ചും അഭിപ്രായമാരായും. ആന്ധ്രപ്രദേശ് രൂപീകരിച്ചതുമുതല്‍ വിവിധ പ്രദേശങ്ങളില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ സമിതിയുടെ പരിഗണനയില്‍ വരും. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് വിഷയത്തില്‍ ഉള്ള പ്രതികരണവും ശേഖരിക്കും.

ഡിസംബര്‍ 31 ന് മുമ്പ് സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 2 ന് ആണ് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തില്‍ തെലുങ്കാന പ്രശ്നത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ചംഗ സമിതി രൂപീകരിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+