ടിആര്‍എസ് എംപിമാര്‍ രാജിയ്ക്ക്

പരിഗണനാ വിഷയ പ്രഖ്യാപനത്തില്‍ ടിആര്‍എസിന് കടുത്ത അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ സമിതി രൂപീകരണത്തിലൂടെ ചതിക്കുകയായിരുന്നു എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇതിനോടുള്ള പ്രതിഷേധ സൂചകമായി പാര്‍ട്ടി എംപിമാരും എംഎല്‍എമാരും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
തെലങ്കാന സംസ്ഥാനം രൂപീകരിക്കണോ ഐക്യ ആന്ധ്രപ്രദേശിനെ നിലനിര്‍ത്തണോ എന്നത് സമിതിയുടെ പ്രധാന പരിഗണനാ വിഷയമായി പ്രഖ്യാപിച്ചതും ഡിസംബര്‍ 31 വരെ സമിതിക്ക് കാലാവധി നല്‍കിയതുമാണ് ടിആര്‍എസിനെ ചൊടിപ്പിച്ചിരിക്കുന്നത്.
എല്ലാ എംപിമാരും എംഎല്‍എമാരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ചന്ദ്രശേഖര റാവു പാര്‍ട്ടിയുടെ അടിയന്തിര പോളിറ്റ് ബ്യൂറോ യോഗവും വിളിച്ചിട്ടുണ്ട്.
ശ്രീകൃഷ്ണ സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി തെലങ്കാനയിലെ കോണ്‍ഗ്രസ് സാമജികരും യോഗം ചേരുന്നുണ്ട്.
പരിഗണനാ വിഷയങ്ങളില്‍ പ്രതിഷേധിച്ച് പ്രജാരാജ്യം പാര്‍ട്ടിയിലെ ഒരു എംഎല്‍എയും രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications