ടാറ്റയുടെ 15 ബംഗ്ലാവുകള്‍ക്ക് നോട്ടീസ്

ബംഗ്ലാവുകള്‍ വിനോദസഞ്ചാര ആവശ്യത്തിനായി ഉപയോഗിച്ചതിന് മൂന്നാര്‍, ദേവികുളം പഞ്ചായത്ത് സെക്രട്ടറിമാരാണ് ടാറ്റകമ്പനിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയ്ക്ക് റിസോര്‍ട്ട് നടത്താനായി ടാറ്റ ബംഗ്ലാവുകള്‍ വിട്ടുനില്‍കിയിട്ടുണ്ടെന്ന് നോട്ടീസില്‍ പറയുന്നു.
7 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാര്‍, മാട്ടുപ്പെട്ടി, സെവന്‍മല, കണ്ണിമല എന്നിവിടങ്ങളിലേതുള്‍പ്പെടെയുള്ള 15 ബംഗ്ലാവുകള്‍ക്കാണ് നോട്ടീസ് നല്‍കിയത്.
ബംഗ്ലാവുകള്‍ ഏജന്‍സിയ്ക്ക് വിട്ടുനല്‍കിയ നടപടി റദ്ദാക്കാനും റിസോര്‍ട്ടുകളുടെ ലൈസന്‍സ് റദ്ദാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications