Get Updates
Get notified of breaking news, exclusive insights, and must-see stories!

'കയ്യേറ്റം: കൂട്ടുനിന്നവര്‍ക്കതിരെ നടപടി വേണം'

Oommen Chandy
വയനാട്: സ്വന്തം സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഭൂമിയില്‍ കയ്യേറ്റം നടത്തേണ്ട ആവശ്യമുണ്ടോ എന്ന് വയനാട്ടില്‍ ഭൂമി കയ്യേറ്റം ചെയ്ത സിപിഎം പ്രവര്‍ത്തകരോട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

നിയമനടപടി പൂര്‍ത്തിയാക്കി നടപടിയെടുക്കുന്നതിന് യുഡിഎഫ് എതിരല്ലെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് നിവേദനം കൊടുത്ത് ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി കൊടുക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും പറഞ്ഞു.

വയനാട്ടില്‍ സിപിഎം പോഷക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് കല്‍പ്പറ്റയില്‍ വെള്ളിയാഴ്ച കാലത്ത് ചേര്‍ന്ന യുഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടു.

കയ്യേറ്റത്തിന് കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ പോഷക സംഘടനകള്‍ നടത്തുന്ന കയ്യേറ്റം യുഡിഎഫിനു നോക്കി നില്‍ക്കേണ്ട ആവശ്യമില്ലെന്നും അതിനെതിരെ ആവശ്യമെങ്കില്‍ സമര മാര്‍ഗം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.

യോഗത്തിന് ശേഷം പ്രതിപക്ഷ നതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം വയനാട്ടിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, കെ. എം മാണി, ആര്‍. ബാലകൃഷ്ണപിള്ള തുടങ്ങിയ നേതാക്കളും സംഘത്തിലുണ്ട്. ആദിവാസി സമര സമിതിയുടെ നേതാക്കളും പ്രദേശത്ത് എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+