സിപിഎം നടപടി ഏകപക്ഷീയം: ചെന്നിത്തല

യുഡിഎഫ് സംഘം വയനാട് സന്ദര്‍ശിക്കരുതെന്ന് പറയാന്‍ സി.പി.എമ്മിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം യുഡിഎഫുകാരെ രാഷ്ട്രീയ മര്യാദ പഠിപ്പിക്കേണ്ടതില്ല. സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് വയനാട്ടില്‍ കൈയേറ്റങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ കൈയേറ്റ ഭൂമിയില്‍ സന്ദര്‍ശനം നടത്തുന്നതിന് മുന്‍പായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ചെന്നിത്തല.
രാവിലെ 9.30 ഓടെ കല്‍പ്പറ്റയില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിന് ശേഷമാണ് നേതാക്കള്‍ കൈയേറ്റ ഭൂമിയില്‍ സന്ദര്‍ശനത്തിനെത്തിയത്.
രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ഘടകകക്ഷി നേതാക്കളായ കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, ആര്‍.ബാലകൃഷ്ണപിള്ള തുടങ്ങിയവരും സംഘത്തിലുണ്ട്.
കൈയേറ്റഭൂമിയില്‍ യുഡിഎഫ് നേതാക്കളെ പ്രവേശിപ്പിക്കില്ലെന്നാണ് സിപിഎം പിന്തുണയുള്ള ആദിവാസി ക്ഷേമസമിതിയുടെ നിലപാട്. എന്നാല്‍ സന്ദര്‍ശനത്തെ തടയില്ലെന്നും ജാഥയായി വന്നാല്‍ അനുവദിക്കില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ശശീന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications