ക്ലിന്റണ് ഹൃദയശസ്ത്രക്രിയ നടത്തി

നെഞ്ചു വേദനയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ പ്രസ്ബൈറ്റീരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഹൃദയ ധമനികളില്‍ തടസങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, ക്ളിന്റണ്‍ സുഖം പ്രാപിച്ചു വരുന്നതായും വക്താവ് അറിയിച്ചു.
2004 ല്‍ അദ്ദേഹം ബൈപാസ് ശസ്ത്രക്രിയക്കു വിധേയനായിരുന്നു. അടുത്തയിടെ ഭൂചലനമുണ്ടായത ഹെയ്ത്തിയില്‍ യുഎന്നിന്റെ പ്രത്യേക പ്രതിനിധിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.












Click it and Unblock the Notifications