ഒബാമ ദലൈലാമെയെ കാണും

ഫെബ്രുവരി 18ന് വൈറ്റ് ഹൗസില്‍ വെച്ചായിരിക്കും ഇരുവരും കൂടിക്കാഴ്ച നടത്തുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
തിബറ്റന്‍ ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ലോകം ബഹുമാനിക്കുന്ന ആത്മീയ നേതാവാണ് ദലൈലാമയെന്ന് വൈറ്റ് ഹൗസ് വക്താവ് റോബര്‍ട്ട് ഗിബ്ബ്‌സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒബാമയുടെ ബീജിങ് സന്ദര്‍ശനത്തിനിടെതന്നെ നടക്കേണ്ടിയിരുന്ന ഈ കൂടിക്കാഴ്ച ചൈനയുമായുള്ള ബന്ധം വഷളാവാതിരിക്കാന്‍ മാറ്റിവെയ്ക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സാമ്പത്തിക വാണിജ്യകാര്യങ്ങളെ ചൊല്ലി അമേരിക്ക- ചൈന ബന്ധത്തില്‍ അസ്വസ്ഥതകളുണ്ടായിരുന്നു. തങ്ങളുടെ പ്രവിശ്യയാണെന്ന് ചൈന കരുതുന്ന തായ്‌വാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനെ അവര്‍ എതിര്‍ത്തതും അമേരിക്കയ്ക്ക് അനിഷ്ടമുണ്ടാക്കിയിരുന്നു.
ചൈന പിടിച്ചെടുത്ത തിബറ്റുമായി അമേരിക്ക ബന്ധങ്ങളുണ്ടാക്കുന്നതിലും ചൈനയ്ക്ക് കടുത്ത എതിര്‍പ്പുണ്ട്.












Click it and Unblock the Notifications