തെലുങ്കാന: ബന്ദ് പൂര്‍ണ്ണം, കനത്ത സുരക്ഷ

ഉസ്മാനിയ സര്‍വകലാശാലയിലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് ബന്ദ്. ഹൈദരാബാദിലും തെലുങ്കാന മേധലയില്‍ വരുന്ന ഒന്‍പതു ജില്ലകളിലുമാണ് ബന്ദ് ആചരിക്കുന്നത്.
ഈ മേഖലയിലെ കടകളും വ്യാപാര സ്ഥാപനങ്ങളും പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു.
പലയിടങ്ങളിലും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. വാറങ്കലിലും മെഡാക്ക് ജില്ലയിലും ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഫീസിനു നേര്‍ക്ക് ആക്രമണം നടന്നു. ചില വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ പോലീസ് ഇതിനകം തന്നെ ഒട്ടേറെ ടിആര്‍.എസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.












Click it and Unblock the Notifications