സ്മാര്‍ട്സിറ്റി തീരുമാനം 1മാസത്തിനകം: ശര്‍മ്മ

ടീകോമുമായി ചേര്‍ന്നുതന്നെ സ്മാര്‍ട്ട്‌സിറ്റി പദ്ധതി നടപ്പാക്കണമോ എന്ന കാര്യത്തില്‍ നയപരമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ദില്ലിയില്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
ടീകോമുമായി ഉണ്ടാക്കിയ കരാറില്‍ ഏതെങ്കിലും വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കാനോ, കുറയ്ക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ടീകോം മുന്നോട്ടുവെക്കുന്ന പുതിയ വ്യവസ്ഥകള്‍ സര്‍ക്കാറിന് സ്വീകാര്യമല്ല.
ഇക്കാര്യത്തില്‍ കാത്തിരിപ്പിന്റെ സമയം കഴിഞ്ഞു. ഉന്നതതലത്തിലുള്ള നയപരമായ തീരുമാനം ഉടന്‍ ഉണ്ടാകും- മന്ത്രി പറഞ്ഞു.
ടീകോമിനെ ഒഴിവാക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറഞ്ഞില്ലെങ്കിലും മറ്റുമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു മന്ത്രിയുടെ പ്രതികരണം.












Click it and Unblock the Notifications