കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ശ്രീരാംസേന ബന്ദാചരിക്കുന്നു

  • By Lakshmi
Google Oneindia Malayalam News

Sri Ram Sena
ബാംഗ്ലൂര്‍: ശ്രീരാംസേനാ നേതാവ് പ്രമോദ് മുത്തലിക്കിന്റെ മുഖത്ത് കറുത്ത ചായംതേച്ചതില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തില്‍ ബന്ദ് ആചരിയ്ക്കുന്നു.

ശ്രീരാംസേനാപ്രവര്‍ത്തകരുടെയും മുത്തലിക്കിനെതിരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പ്രതിഷേധം കര്‍ണാടകത്തില്‍ പലയിടത്തും അക്രമാസക്തമാവുകയാണ്.

വെള്ളിയാഴ്ച സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ക്കുനേരെ കല്ലേറും തീവെപ്പുമുണ്ടായി. 94 പേരെ അറസ്റ്റുചെയ്തു. 104 പേരെ കരുതല്‍ തടങ്കലിലാക്കി. മൂന്ന് ബസ്സും ഒരു ജീപ്പും തീവെച്ചിട്ടുണ്ട്.

ധാര്‍വാഡ്, ബാഗല്‍കോട്ട്, ഗുല്‍ബര്‍ഗ, ബെല്‍ഗാം, ഗദഗ്, ദാവന്‍ഗരെ, മംഗലാപുരം, ജില്ലകളിലും ഹുബ്ലി-ധാര്‍വാഡ് നഗരത്തിലുമായി 23 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്തത്. ബെല്‍ഗാം സിറ്റിയിലും ഗദഗിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുയാണ്.

സംസ്ഥാനത്ത് ഒരിടത്തും ബന്ദ് നടത്താന്‍ ആരെയും അനുവദിക്കരുതെന്ന് ജില്ലാ അധികൃതര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി-ഐജി അജയ് കുമാര്‍ സിങ് വ്യക്തമാക്കി.

ഗദഗിനും ഹുബ്ലിക്കുമിടയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. മംഗലാപുരത്ത് ശ്രീരാമസേനയുടെ ബന്ദിന് കാര്യമായ പ്രതികരണമുണ്ടായില്ല. ചിലയിടത്ത് ഒറ്റപ്പെട്ട കല്ലേറുണ്ടായതു മാത്രമാണ് അനിഷ്ടസംഭവമെന്ന് പോലീസ് സൂപ്രണ്ട് സുബ്രഹ്മണ്യേശ്വര റാവു അറിയിച്ചു. ശ്രീരാമസേനാ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. 24 പേരെ കസ്റ്റഡിയിലുമെടുത്തു. ബെല്‍ഗാമില്‍ വെള്ളിയാഴ്ച വൈകിട്ട് ചിക്കോടിയിലെ കോണ്‍ഗ്രസ് എം.എല്‍.എ. പ്രകാശ് ഹുക്കേരിയുടെ വീടിനുനേരെ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ കല്ലേറുനടത്തി. അദ്ദേഹത്തിന്റെ കാറിന് തീവെച്ചു. സേന ശനിയാഴ്ച ബെല്‍ഗാം ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ അറിയിച്ചു. മുത്തലിക്കിന്റെ മുഖത്ത് കരി പൂശിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രത കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാലന്‍ൈറന്‍ ദിനാഘോഷങ്ങള്‍ തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ക്രമസമാധാനം തകര്‍ക്കാന്‍ ഇടവരുത്തുന്ന പ്രമോദ് മുത്തലിക്കിനെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വാലന്റൈന്‍ ദിനാഘോഷത്തെ കുറിച്ച് ഒരു പ്രാദേശിക ചാനല്‍ നടത്തിയ സംവാദത്തില്‍ പങ്കെടുക്കുമ്പോള്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുത്താലിക്കിനെ കരി ഓയില്‍ അഭിഷേകം നടത്തിയതാണ് ശ്രീരാമസേനയുടെ പ്രതിഷേധത്തിനു കാരണമായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X