മുംബൈക്കാരെ വിഷമിപ്പിച്ചതിന് ഷാരൂഖ് മാപ്പു പറഞ്ഞു

ഐപിഎല്‍ ക്രിക്കറ്റില്‍ പാകിസ്താന്‍ കളിക്കാരെ തഴഞ്ഞതിനെ വിമര്‍ശിച്ച ഷാരുഖ് ഖാന്‍, മാപ്പുപറയണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന്റെ പേരില്‍ മാപ്പു പറയില്ലെന്ന ഉറച്ച് തീരുമാനത്തിലായിരുന്നു അദ്ദേഹം.
എന്നാല്‍ പുതിയ ചിത്രമായി മൈ നെയിം ഈസ് ഖാന്‍ റിലീസ് ചെയ്ത വെള്ളിയാഴ്ച സൗഹൃദ വെബ്‌സൈറ്റായ ട്വിറ്ററിലൂടെ ഷാരുഖ് തന്റെ ആരാധകരോടു മാപ്പുപറയുകയായിരുന്നു.
''മുംബൈക്കാരുടെ പിന്തുണയും സ്‌നേഹവും എന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എനിക്ക് എല്ലാം സമ്മാനിച്ച നിങ്ങള്‍ക്കു കഴിഞ്ഞ ദിവസങ്ങളില്‍ സമ്മര്‍ദം മാത്രം സമ്മാനിച്ചതിനു ക്ഷമിക്കുക''- ബര്‍ലിനില്‍നിന്നും ട്വിറ്ററില്‍ രേഖപ്പെടുത്തിയ സന്ദേശത്തില്‍ ഷാരുഖ് പറഞ്ഞു.
'മൈ നെയിം ഈസ് ഖാന്‍' സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തുമെന്നു പ്രഖ്യാപിച്ച ശിവസേനാ പ്രവര്‍ത്തകര്‍ പോസ്‌റ്ററുകള്‍ കീറിയെറിഞ്ഞും തീവച്ചും മുംബൈയില്‍ അരാജകത്വം സൃഷ്‌ടിച്ചിരുന്നു. കനത്ത സുരക്ഷയിലാണ് സിനിമ വെള്ളിയാഴ്ച മുംബൈയിലെ പത്തു പ്രമുഖ മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകള്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചത്.
ചെറു തിയേറ്ററുകള്‍ പലതും അക്രമം ഭയന്ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നും വിട്ടുനിന്നു. അതുപോലെ ഗുജറാത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നില്ല. മുംബൈയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് മൈ നെയിം ഈസ് ഖാന്റെ പ്രദര്‍ശനം തുടങ്ങിയത്.
മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ആര്‍. ആര്‍ പാട്ടീല്‍ ഇനോക്‌സ് മള്‍ട്ടിപ്ലെക്‌സ് തിയേറ്ററില്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാനെത്തി. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം 'മൈ നെയിം ഈസ് ഖാന്' ആവേശകരമായ വരവേല്‍പാണു കാണികള്‍ നല്‍കുന്നത്.












Click it and Unblock the Notifications