ചവാന്‍ ഷാരൂഖിന്റെ ബോഡിഗാര്‍ഡ്: താക്കറെ

മഖ്യമന്ത്രി അശോക് ചവാന്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാണോ അതോ ഷാരൂഖ് ഖാന്റെ അംഗരക്ഷകനാണോ എന്നാണ് താക്കറെയുടെ ചോദ്യം.
രണ്ടാമത്തെ ജോലിയാണ് ചവാന് കൂടുതല്‍ സ്വീകാര്യമായി തോന്നുന്നതെങ്കില്‍ അംഗരക്ഷകന്റെ വേഷമിട്ട് ഷാരൂഖിന്റെ വീടിന് മുന്നില്‍ പോയിനിന്ന് താരം കടന്നുപോകുമ്പോള്‍ വണങ്ങാവുന്നതാണെന്നും താക്കറേ പറഞ്ഞു.
ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് താക്കറേയുടെ രൂക്ഷവിമര്‍ശനം. കഴിഞ്ഞ കുറേദിവസങ്ങളായി ചവാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഷാരൂഖിന്റെ കാവല്‍ക്കാരന്റെ ജോലിയാണ്. ഷാരൂഖിന്റെ വീട്ടുവേലയ്ക്കുവരെ പൊലീസിനെ വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.
മുംബൈയില്‍ ആക്രമണം നടത്തിയ കസബിനും കൂട്ടര്‍ക്കും സ്മാരകം പണിത് പൊലീസുകാരോട് അവിടെപ്പോയി സല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു നടപടികൂടമാത്രമേ ഇനി സംസ്ഥാന സര്‍ക്കാര്‍ ചെയ്യാനുള്ളു- താക്കറെ കുറ്റപ്പെടുത്തി.
പുതിയ ചിത്രമായ മൈ നെയിം ഈസ് ഖാനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ ശിവസേനാ പ്രവര്‍ത്തകരെ പൊലീസ് പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് താക്കറെ രോഷപ്രകടനം നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications