ഹാരിസണ്‍ എസ്റ്റേറ്റ് കയ്യേറിയവരെ ഒഴിപ്പിച്ചു

ചെറിയ തോതിലുള്ള ചെറുത്തുനില്‍പ്പും മുദ്രാവാക്യം വിളിയുമൊഴിച്ചാല്‍ കാര്യമായ സംഘര്‍ഷങ്ങളൊന്നുമില്ലാതെ ഒഴിപ്പിക്കല്‍ നടന്നു.
സിഐ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പൊലീസ് ഇവരെ ഒഴിപ്പിക്കാനെത്തിയത്. മുണ്ടക്കൈയിലെ ഭൂമിയില്‍ ശനിയാഴ്ച രാവിലെയാണ് സിപിഐ-എംഎല്‍ന്റെ നേതൃത്വത്തില്‍ ഭൂസമര സമിതി പ്രവര്‍ത്തകര്‍ കയ്യേറ്റം നടത്തിയത്.
തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും ഭൂമിയ്ക്കുവേണ്ടിയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തങ്ങളുടെ കയ്യേറ്റമെന്ന് സിപിഐ-എംഎല്‍ നേതാക്കള്‍ വ്യക്തമാക്കി.
വരുംദിവസങ്ങളില്‍ ഭൂമി പിടിച്ചെടുക്കല്‍ കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
ഇതിനിടെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ ചില ആളുകള്‍ ഭൂമി കയ്യേറാന്‍ പ്രേരിപ്പിക്കുന്നത് വിരോധാഭാസമാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെഇ ഇസ്മയില്‍ പറഞ്ഞു.


Click it and Unblock the Notifications