കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഹാരിസണ്‍ തോട്ടത്തില്‍ ഭൂമി കയ്യേറ്റം
കല്‍പ്പറ്റ: വയനാട്ടിലെ ഹാരിസണ്‍ മലയാളം കന്പനിയുടെ തോട്ടത്തിലും കയ്യേറ്റം. സിപിഐ-എംഎല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് കയ്യേറ്റം നടടന്നത്.
വയനാട്ടിലെ മുണ്ടക്കൈയിലിലുള്ള തോട്ടത്തിലാണ് സിപിഐ-എംഎല്‍ കയ്യേറ്റം നടത്തിയത്.
കൈയേറിയ ഭൂമിയില്‍ പത്തോളം കുടുംബങ്ങള്‍ കൊടി നാട്ടുകയും കുടില്‍കെട്ടുകയും ചെയ്തിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ജോലിയ്ക്ക് എത്തിയ തൊഴിലാളികള്‍ പണി തുടങ്ങാതെ ഇവിടെ തടിച്ചുകൂടിയിരിയ്ക്കുകയാണ്.
തോട്ടം തൊഴിലാളികളെ ഇവിടെക്ക് പ്രവേശിപ്പിക്കില്ലെന്നും കൈയേറ്റക്കാര്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ വൈത്തിരിയിലും സിപിഐ-എംഎല്‍ പ്രവര്‍ത്തകര്‍ ഹാരിസണ്‍ തോട്ടത്തില്‍ ചെറിയതോതില്‍ കൈയേറ്റം നടത്തിയിരുന്നു.
നേരത്തേ തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നുവത്രേ ഇത്. കയ്യേറ്റത്തിനെതിരെ എസ്റ്റേറ്റ് മാനേജ്മെന്റ് രംഗത്തെത്തിയിട്ടുണ്ട്.