Get Updates
Get notified of breaking news, exclusive insights, and must-see stories!

അവധിവ്യാപാരത്തില്‍ അഴിമതി: ഗഡ്കരി

Gadkari
തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളുടെ അവധിവ്യാപാരം അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി.

മന്‍മോഹന്‍ മന്ത്രിസഭയിലെ 10 മന്ത്രിമാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 30 കോര്‍പ്പറേറ്റ് കമ്പനികള്‍ അവധിവ്യാപാരത്തിലൂടെ വന്‍ലാഭമുണ്ടാക്കിയെന്നും ഗഡ്കരി പറഞ്ഞു.

കേരളത്തില്‍ ദളിത് പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന് ഊന്നല്‍ നല്‍കി ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഗുജറാത്തിലും ഒറീസ്സയിലുമുണ്ടായ വര്‍ഗീയകലാപം സ്വാഭാവികപ്രതികരണം മാത്രമാണ്- അദ്ദേഹം ന്യായീകരിച്ചു.

പാര്‍ട്ടിയില്‍ അച്ചടക്കം നിര്‍ബന്ധമാക്കുമെന്ന് തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുന്നതിനിടെ ഗഡ്ഗരി പറഞ്ഞു.

തലസ്ഥാനത്തെത്തിയ നിതിന്‍ ഗഡ്കരി വെള്ളയമ്പലത്തുള്ള അയ്യങ്കാളി പ്രതിമയില്‍ പുഷ്പഹാരം അണിയിച്ചു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി ബല്‍ബീര്‍ പുഞ്ച്, സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+