കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിരയുടെ ഘാതകരെ സിഖുകാര്‍ ആരാധിയ്ക്കുന്നു

  • By Lakshmi
Google Oneindia Malayalam News

Indira Gandhi
വെല്ലിങ്ടണ്‍: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരെ ന്യൂസിലാന്റിലെ സിഖ് ക്ഷേത്രത്തില്‍ ആരാധിക്കുന്നു.വീരസഹോദരന്‍ എന്നര്‍ത്ഥമുള്ള 'ഷഹീദ് ഭായ് ' എന്ന കുറിപ്പോടെയാണ് ഇവരുടെ ചിത്രം ഗുരുദ്വാരയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഇന്ദിരയുടെ ഘാതകരായ സത്വന്ത് സിങ്ങ്, ബിയാന്ത് സിങ്ങ്, ഘേര്‍ സിങ്ങ് എന്നിവരുടെ ചിത്രം ക്ഷേത്രത്തില്‍ സ്ഥാപിക്കാനാണ് ക്ഷേത്രം ഭാരവാഹികളുടെ തീരുമാനമെന്നു വീക്കന്‍ഡ് ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഈ തീരുമാനം ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിലാകെ ആശങ്ക പടര്‍ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരെ ആരാധിക്കണമെന്നുള്ളത് വ്യക്തിപരമായ തീരുമാനമാണ്. പക്ഷെ, ഒരു പൊതുസ്ഥലത്ത് ചിത്രം സ്ഥാപിച്ചു ആരാധന നടത്തുന്നതു ശരിയായ നടപടിയല്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നുവെന്നും ന്യൂസിലന്‍ഡ് ഇന്ത്യന്‍ സെന്‍ട്രല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വീര്‍ ഖര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ മതത്തിനു വേണ്ടി മരണം വരിച്ചവരെ രക്തസാക്ഷികളായി തന്നെ കണക്കാക്കുമെന്നു 15 വര്‍ഷമായി ക്ഷേത്രത്തില്‍ ജോലിചെയ്യുന്ന രന്‍വീര്‍ ലാലി സിങ്ങ് പറഞ്ഞു.

അവര്‍ ഇന്ദിരയുടെ ഘാതകരല്ല. സുവര്‍ണ്ണ ക്ഷേത്രത്തിലെ ബ്ലൂസ്റ്റാര്‍ഓപ്പറേഷനെതിരെ പ്രതിഷേധിച്ചതിനാല്‍ രക്തസാക്ഷികളായവരാണ്.

ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സുരീഷ് മെഹ്ത ഇതു സൂക്ഷമമായി കൈകാര്യം ചെയ്യേണ്ട ഒന്നാണെന്നു അഭിപ്രായപ്പെട്ടു. എന്നാല്‍ സംഭവത്തെ കുറിച്ചു കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

1984 ല്‍ 30ലേറെ തവണ വെടിവെച്ചാണ് സുരക്ഷാ സൈനികരായ ഇവര്‍ ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയത്. വെടിയൊച്ചകേട്ടെത്തിയ മറ്റുസുരക്ഷാ ഭടന്മാര്‍ സത്വന്ത് സിങ്ങ്, ബിയാന്ത് സിങ്ങ് എന്നിവരെ വെടിവെച്ചുകൊന്നു. ഖേര്‍സിങ്ങിനെ പിന്നീട് തൂക്കിലേറ്റുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X