അധ്യാപിക വെടിയുതിര്‍ത്തു; 3 പേര്‍ മരിച്ചു

വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിവെപ്പ് നടത്തിയ ആമി ഫിലിപ്പ് എന്ന അധ്യാപികയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാല പോലീസ് വളഞ്ഞു. ആമി ഫിലിപ്പിന്റെ ഔദ്യോഗിക കലാവധി നീട്ടിക്കൊടുക്കാത്തതിനെ തുടര്‍ന്നാണ് അവര്‍ വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജീവശാസ്ത്ര അധ്യാപികയാണ് ആമി ഫിലിപ്പ് , ജീവശാസ്ത്ര വകുപ്പിന്റെ യോഗം കഴിഞ്ഞയുടനെയായിരുന്നു വെടിവെപ്പ്.
ബയോളജിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മനും ആന്ധ്രാപ്രദേശ് സ്വദേശുമായ ഗോപി പോദിലയാണ് മരിച്ച ഇന്ത്യക്കാരന്‍. പ്രൊഫസര്‍മാരായ മരിയ ഡേവിസ്, ആഡ്രിയല്‍ ജോണ്‍സണ്‍ എന്നിവരാണ് മരിച്ച മറ്റു രണ്ടുപേര്‍.












Click it and Unblock the Notifications