പ്രമുഖ നഗരങ്ങള്‍ക്ക് പ്രത്യേക സുരക്ഷ

ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ദില്ലി, കാണ്‍പൂര്‍, ഇന്‍ഡോര്‍ എന്നീ നഗരങ്ങള്‍ക്ക് ആക്രമണ ഭീഷണി കൂടുതലാണെന്ന് യോഗം വിലയിരുത്തി. ഈ നഗരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് പ്രത്യേക സുരക്ഷ നല്‍കും.
പിടിയിലായ ചില തീവ്രവാദികളുടെ നീക്കത്തില്‍ നിന്നും ഈ നഗരങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് സൂചന. ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയും സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ സെക്രട്ടറി യുകെ ബന്‍സലും, ഐബി, റോ എന്നിവയുടെ തലവന്‍മാരുടെ യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്തെ ആണവ നിലയങ്ങളില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്താനും യോഗത്തില്‍ തീരുമാനമായി. റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കും.
ഇതിനിടെ പി ചിദംബരം പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി കൂടിക്കാഴ്ച നടത്തി പുനെയിലെ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീനാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം.
എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ എല്ലാതരം സഹായങ്ങളും നല്‍കാമെന്ന് അമേരിക്കയിലെ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications