പുനെ: അന്വേഷണം എടിഎസിന്

പൂനെയിലെത്തിയ ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതതല യോഗം ആരംഭിച്ചു.
ആധുനിക രീതിയിലുള്ള ബോംബാണു പുനെ സ്‌ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണു പ്രാഥമിക വിലയിരുത്തല്‍.
തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും സ്ഥലത്തു പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. സിബിഐ ഫോറന്‍സിക് സംഘത്തെ പുനെയിലേക്ക് അയച്ചിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള അറിയിച്ചു. എന്‍ഐഎ സംഘവും ഉടന്‍ പുനെയിലെത്തും.
മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഡേവിഡ് ഹെഡ്‌ലി 2008-09 കാലത്തു ബേക്കറിക്കു സമീപമുള്ള ഓഷോ ആശ്രമത്തില്‍ രണ്ടുവട്ടം സന്ദര്‍ശനം നടത്തിയിരുന്നു.
ആശ്രമത്തില്‍ വന്നുപോകുന്ന വിദേശികളേയാണു ഹെഡ്‌ലി ഉന്നമിട്ടതെന്ന് ആദ്യം കരുതിയെങ്കിലും അതിനു സമീപമുള്ള യഹൂദപ്രാര്‍ഥനാലയമായിരുന്നു തീവ്രവാദികളുടെ യഥാര്‍ഥ ലക്ഷ്യമെന്ന് എന്‍.ഐ.എ. പിന്നീടു സ്ഥിരീകരിച്ചിരുന്നു.
ലഷ്‌കറെ തോയ്ബയുടെ നിര്‍ദേശപ്രകാരം രാജ്യത്തെ അഞ്ചു നഗരങ്ങളിലുള്ള യഹൂദപ്രാര്‍ഥനാലയങ്ങള്‍ തകര്‍ക്കുന്ന പദ്ധതി ഏകോപിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഹെഡ്‌ലിയുടെ ഒടുവിലത്തെ ഇന്ത്യാ സന്ദര്‍ശനം.












Click it and Unblock the Notifications