കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്: ചിദംബരം

  • By Lakshmi
Google Oneindia Malayalam News

Chidambaram
പുനെ: ജര്‍മന്‍ ബേക്കറിയില്‍ നടന്ന സ്‌ഫോടനത്തെക്കുറിച്ച് മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം അഭ്യര്‍ത്ഥിച്ചു. പുനെയില്‍ ഇന്റലിജന്‍സ് പരാജയം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നിലവിലുള്ള രഹസ്യാന്വേഷണ സംവിധാനത്തില്‍ സംവിധാനത്തില്‍ ഞാന്‍ പൂര്‍ണ്ണ തൃപ്തനല്ല. ഈ സംവിധാനം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി നിയോഗിക്കും- സ്‌ഫോടനം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം പുണെയിലെത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനും അദ്ദേഹത്തിനൊപ്പം സ്‌ഫോടനം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണത്തില്‍ സഹകരിക്കും. രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം- ചിദംബരം നിര്‍ദ്ദേശിച്ചു.

ഒട്ടേറെ പേര്‍ എത്തുന്ന ബേക്കറിയില്‍ ഉപേക്ഷിച്ച ബാഗിനുള്ളിലാകാം സ്‌ഫോടക വസ്തു ഒളിപ്പിച്ചിരുന്നത്. ബേക്കറിയില്‍ സാധാരണക്കാരന്റെ വേഷത്തിലാണ് തീവ്രവാദികള്‍ എത്തിയത്. തോക്കുധാരികളായ തീവ്രവാദികളല്ല ആക്രമണം നടത്തിയത്. ഏതെങ്കിലും രാജ്യക്കാരെമാത്രം ലക്ഷ്യമാക്കിയല്ല ആക്രമണം നടന്നത്. .മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷംവീതം ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

സ്‌ഫോടനം നടന്ന സ്ഥലങ്ങളും പരിക്കേറ്റവരെയും ആഭ്യന്തരമന്ത്രി പി.ചിദംബരം സന്ദര്‍ശിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X