'മാനഭംഗം: മൊഴി എല്ലായ്‌പോഴും സത്യമാകില്ല'

പീഡനാരോപണം നിസംശയം തെളിയിക്കപ്പെടുന്നതു വരെ സ്്ത്രീയുടെ മൊഴി പൂര്‍ണമായി വിശ്വസിക്കാനാവില്ലെന്നും സുപ്രീംകോടതി ജസ്റ്റീസുമാരായ എച്ച്.എസ് ബേദി, ജെ.എം.പഞ്ചല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.
ബലാത്സംഗ കേസുകളില്‍ പീഡിപ്പിയ്ക്കപ്പെട്ട സ്ത്രീയുടെ മൊഴിയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അതേസമയം കുറ്റം സംശയങ്ങള്‍ക്കിട നല്‍കാത്ത വിധം തെളിയിക്കപ്പെടുന്നതുവരെ അത് പൂര്‍ണമായി വിശ്വസിക്കാനാവില്ലെന്നും വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്നു പ്രതികളിലൊരാളെ വെറുതെ വിട്ടുകൊണ്ടാണ് കോടതി ഇങ്ങനെയൊരു വിധിപ്രസ്താവം നടത്തിയത്.












Click it and Unblock the Notifications