അനില്‍ അംബാനി ശബരിമല സന്ദര്‍ശിച്ചു

അമ്മ കോകിലബെന്‍ അനിലിന്റെ ഭാര്യാസഹോദരന്മാരായ രാജ് സാല്‍ഗോല്‍ക്കര്‍, സാം കോത്താരിയ എന്നിവര്‍ ഉള്‍പ്പെടെ ആറുപേരാണ് ശനിയാഴ്ച ശബരിമലയില്‍ എത്തിയത്.
സ്വന്തം ചെറുവിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയ സംഘം അവിടെനിന്ന് ഹെലികോപ്റ്ററില്‍ പത്തനംതിട്ട പൂങ്കാവ് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇറങ്ങി.
ഇവിടെവച്ച് അടൂര്‍ പ്രകാശ് എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ചാമക്കാലാ ജ്യോതികുമാര്‍ എന്നിവര്‍ ചേര്‍ന്ന് അനില്‍ അംബാനിയെയും കൂട്ടരെയും സ്വീകരിച്ചു.
പൂങ്കാവ് മുതല്‍ പമ്പവരെയുള്ള യാത്രയില്‍ അനില്‍ അംബാനിതന്നെയാണ് കാര്‍ ഓടിച്ചത്. അമ്മയും ഇതേകാറില്‍ത്തന്നെയുണ്ടായിരുന്നു. രാത്രി 7.40ന് പമ്പയില്‍ എത്തിയ സംഘം ഗുരുസ്വാമി രാമചന്ദ്രന്‍നായരുടെ കാര്‍മ്മികത്വത്തില്‍ കെട്ടുനിറച്ചു. എട്ടരയോടെ മലകയറി. കോകില ഡോളിയിലും അനില്‍ നടന്നും ഡോളിയിലുമായിട്ടാണ് മലകയറിയത്.
ഞായറാഴ്ച രാവിലെ ഒന്‍പതിന് മലയിറങ്ങുന്ന സംഘം 11 മണിക്ക് പമ്പയിലെത്തി പ്രമാടത്തേക്ക് പോകും. അവിടെനിന്ന് ഹെലികോപ്റ്ററില്‍ നെടുമ്പാശ്ശേരിക്കും പോകും.












Click it and Unblock the Notifications