സിപിഐ ആത്മാര്‍ത്ഥത കാണിയ്ക്കണം: ചെന്നിത്തല

നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ റവന്യൂമന്ത്രി കയ്യേറ്റത്തിനെതിരെ നടപടിയെടുക്കണം. റവന്യൂ വകുപ്പ് സിപിഐ നിയന്ത്രണത്തിലാണ്. നടപടിയെടുത്താന്‍ ജനങ്ങളോട് ആത്മര്‍ത്ഥത കാണിക്കേണ്ടത്- ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ കയ്യേറ്റക്കാരെ പ്രോത്സാഹിപ്പിക്കുയാണ് ചെയ്യുന്നത്. കയ്യേറ്റങ്ങള്‍ വയനാട്ടില്‍ അരാജകത്വം സൃഷ്ടിയ്ക്കും- അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ആദിവാസികളെ മുന്‍നിര്‍ത്തി വയനാട്ടില്‍ കയ്യേറ്റ സമരം നടത്തുന്ന സിപിഎം നിലപാടിനോട് യോജിപ്പില്ലെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികളെ ഉപയോഗിച്ച് സിപിഎം നടത്തുന്ന കൈയേറ്റ സമരങ്ങളെ സി പി ഐ നേരത്തെയും തള്ളിപ്പറഞ്ഞിരുന്നു. മൂന്നാറിലും മറ്റും കയ്യേറ്റമൊഴിപ്പിക്കല്‍ പുരോഗമിയ്ക്കുന്നതിനിടെ ചിലര്‍ ഭൂമി കയ്യേറാന്‍ പ്രേരിപ്പിക്കുന്നത് വിരോധാഭാസമാണെന്ന് സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications