വയനാട്ടിലെ സമരത്തോട് യോജിപ്പില്ല: വെളിയം

കയ്യേറ്റം ആരുനടത്തിയാലും തെറ്റാണ്. അതേസമയം ആദിവാസികള്‍ക്ക് ഭൂമി ലഭിക്കുകയുംവേണം. ആദിവാസികള്‍ക്ക് ഭൂമികൊടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കേരളസര്‍ക്കാര്‍- അദ്ദേഹം പറഞ്ഞു.
മണ്ണാര്‍ക്കാട് കൊങ്ങശ്ശേരിഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പന്നര്‍ വന്‍തോതില്‍ ഭൂമി കൈവശംവെക്കുന്നതിനോട് യോജിപ്പില്ല. സര്‍ക്കാര്‍ഭൂമിയില്‍ ഒരുതരത്തിലുള്ള കയ്യേറ്റവും അംഗീകരിക്കാന്‍ കഴിയില്ല.
അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിയുമായാണ് മൂന്നാറില്‍ ഇടതുപക്ഷസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മൂന്നാറിലെ സിപിഐഓഫീസ് പാര്‍ട്ടി വില കൊടുത്തുവാങ്ങിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്- വെളിയം വ്യക്തമാക്കി.












Click it and Unblock the Notifications