മൂന്നാറിലെ വലിയ കൈയേറ്റക്കാര്‍ ടാറ്റ: ഇസ്മയില്‍

മൂന്നാറില്‍ ധാരാളം ഭൂമി ടാറ്റ കൈയേറിയിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിക്കുക തന്നെചെയ്യും. കൈയേറ്റം ഒഴിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് ചോദിക്കാന്‍ യുഡിഎഫിന് അധികാരമില്ല. മൂന്നാറിലെ കയ്യേറ്റത്തെക്കുറിച്ചു പറയാന്‍ ടി.എം ജേക്കബിനും എം.വിരാഘവനും എന്തവകാശമാണുള്ളത്- ഇസ്മയില്‍ ചോദിച്ചു.
ഇടതുമുന്നണി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘത്തില്‍ ഉന്നതരും ഉണ്ട്. മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാര്‍ ടാറ്റയാണ്.
ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ടാറ്റയെ സഹായിക്കാനാണ് ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്- അദ്ദേഹം പറഞ്ഞു. എഐവൈഎഫ് കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.












Click it and Unblock the Notifications