കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറിലെ വലിയ കൈയേറ്റക്കാര്‍ ടാറ്റ: ഇസ്മയില്‍

  • By Lakshmi
Google Oneindia Malayalam News

കൊല്ലം: സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ ഇസ്മയില്‍ പറഞ്ഞു.

മൂന്നാറില്‍ ധാരാളം ഭൂമി ടാറ്റ കൈയേറിയിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിക്കുക തന്നെചെയ്യും. കൈയേറ്റം ഒഴിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് ചോദിക്കാന്‍ യുഡിഎഫിന് അധികാരമില്ല. മൂന്നാറിലെ കയ്യേറ്റത്തെക്കുറിച്ചു പറയാന്‍ ടി.എം ജേക്കബിനും എം.വിരാഘവനും എന്തവകാശമാണുള്ളത്- ഇസ്മയില്‍ ചോദിച്ചു.

ഇടതുമുന്നണി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘത്തില്‍ ഉന്നതരും ഉണ്ട്. മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാര്‍ ടാറ്റയാണ്.

ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ടാറ്റയെ സഹായിക്കാനാണ് ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്- അദ്ദേഹം പറഞ്ഞു. എഐവൈഎഫ് കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X