കന്യാസ്ത്രീയ്ക്കുനേരെ പൊലീസ് ഡ്രൈവറുടെ കയ്യേറ്റം

ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് മുന്നിലാണ് കന്യാസ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കല്ലേക്കാട് സായുധസേനാക്യാമ്പിലെ ഡ്രൈവര്‍ മോഹന്‍ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. നോര്‍ത്ത് പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കെഎസ്ആര്‍ടിസി. സ്റ്റാന്‍ഡില്‍നിന്ന് ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയശേഷം മുനിസിപ്പല്‍ ബസ് സ്റ്റാറ്റാന്‍ഡിലേക്ക് പ്രവേശിക്കവെയാണ് മദ്യപിച്ചെത്തിയ പോലീസ് ഡ്രൈവര്‍ കന്യാസ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചത്.
കൈയേറ്റംകണ്ട് യാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാരും കച്ചവടക്കാരുമൊക്കെ കന്യാസ്ത്രീയുടെ രക്ഷയ്്‌ക്കെത്തി. മോഹന്‍ദാസിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സ്റ്റാന്‍ഡിന് പിന്‍വശത്തെ വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു.
കന്യാസ്ത്രീ ഉടന്‍തന്നെ ബസ്സില്‍കയറിപ്പോവുകയായിരുന്നുവത്രേ. നാട്ടുകാര്‍ ഉടന്‍തന്നെ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വിവരമറിയിച്ചെങ്കിലും അതിക്രമംകാണിച്ച പോലീസ് െ്രെഡവറെ പിടികൂടാനായില്ല.
ഓട്ടോഡ്രൈവര്‍മാരടക്കം പോലീസ്‌സ്‌റ്റേഷനില്‍ച്ചെന്ന് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് സി.ഐ. വിപിന്‍ദാസ്, എസ്.ഐ. പി.വി. രമേഷ് എന്നിവര്‍ സ്ഥലത്തെത്തി വിവരശേഖരണം നടത്തി.
അപമാനിതയായ കന്യാസ്ത്രീയെ കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരില്ലെങ്കിലും പ്രശ്‌നം രൂക്ഷമായതിനാല്‍ ഉടന്‍ മേലുദ്യോഗസ്ഥരെ അറിയിക്കുകയും പോലീസ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതായി നോര്‍ത്ത് പോലീസ് അറിയിച്ചു.












Click it and Unblock the Notifications