കയ്യേറ്റം: എല്ലായിടത്തും ഒരേ നിലപാടാണെന്ന് മന്ത്രി

വയനാട്ടിലെ ഭൂമികൈയേറ്റത്തെക്കുറിച്ചു ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരഹിതര്‍ക്കെല്ലാം ഭൂമി നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഭൂരഹിതര്‍ക്ക് വെറും പാഴ്കടലാസുകളല്ല, ഭൂമിതന്നെയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
ഇതിനായി എല്ലാ നിയമനടപടികളും സ്വീകരിക്കുന്നുണ്ട്. എല്ലായിടത്തേയും ഭൂമി കൈയേറ്റത്തെക്കുറിച്ച് മന്ത്രിസഭയുടെ ഉപസമിതി വിശദമായി പരിശോധിക്കും-രാജേന്ദ്രന്‍ പറഞ്ഞു.
ഭൂമികൈയേറ്റങ്ങളെക്കുറിച്ച് ധവളപത്രം തുടങ്ങിയുള്ള കാര്യങ്ങള്‍ പിന്നീട് വിശദീകരിക്കാമെന്ന് രാജേന്ദ്രന്‍ മറുപടിപറഞ്ഞു. വയനാട്ടിലെ സി.പി.എം കൈയേറ്റങ്ങളോട് യോജിപ്പില്ലെന്ന് സിപിഐ അസി.സെക്രട്ടറി കെ.ഇ. ഇസ്മയില്‍ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.












Click it and Unblock the Notifications