പുനെ: സിസിടിവിയില്‍ നിന്നും നിര്‍ണായക തെളിവ്

സ്‌ഫോടനം നടന്ന ജര്‍മന്‍ ബേക്കറിക്കു തൊട്ടടുത്തുള്ള ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന ക്‌ളോസ്ഡ് സര്‍ക്യൂട്ട് ടിവിയില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.
ടിവിയിലെ ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടു യുവാക്കളെ കാണുന്നുണ്ടത്രേ.
ജര്‍മന്‍ ബേക്കറിയില്‍ നിന്ന് ഇവര്‍ രണ്ടു പേരും പുറത്തു വരുന്നതിന്റെ ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളത്.
ഇവരില്‍ ഒരാള്‍ ഫോണില്‍ സംസാരിക്കുന്നതും മറ്റേയാള്‍ ബാഗ് വയ്ക്കുന്നതുമായ ദൃശ്യങ്ങളാണ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സംശയത്തിനിടയാക്കിയത്. ഇവരാണ് ബേക്കറിയില്‍ സ്‌ഫോടക വസ്തുക്കള്‍ വച്ചതെന്ന്് സംശയിക്കുന്നതായിഎടിഎസ് അറിയിച്ചു.












Click it and Unblock the Notifications