തച്ചങ്കരിയെ ചോദ്യം ചെയ്യാന്‍ അനുമതി വേണ്ട: കോടതി

ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതാണ് കേസ്. തച്ചങ്കരിക്ക് വേണമെങ്കില്‍ വിചാരണ കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാമെന്നും കോടതി വ്യക്തമാക്കി.
1991ലാണ് ആലപ്പുഴ പുത്തന്‍വളപ്പില്‍ രാജേന്ദ്രപ്രസാദിന്റെ ഭാര്യ സുജ മരിച്ചത്. ഇതിനെ തുടര്‍ന്ന് അയല്‍വാസിയായ പ്രകാശനെ ടോമിന്‍ തച്ചങ്കരി കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രകാശന്‍ നിരപരാധിയാണെന്ന് തെളിയുകയായിരുന്നു.












Click it and Unblock the Notifications