കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരിയെ ചോദ്യം ചെയ്യാന്‍ അനുമതി വേണ്ട: കോടതി

  • By Lakshmi
Google Oneindia Malayalam News

Tomin Thachankary
ദില്ലി: ഐജി ടോമിന്‍ തച്ചങ്കരിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആലപ്പുഴയിലെ ഒരു കസ്റ്റഡിപീഡനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ വിധി.

ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതാണ് കേസ്. തച്ചങ്കരിക്ക് വേണമെങ്കില്‍ വിചാരണ കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാമെന്നും കോടതി വ്യക്തമാക്കി.

1991ലാണ് ആലപ്പുഴ പുത്തന്‍വളപ്പില്‍ രാജേന്ദ്രപ്രസാദിന്റെ ഭാര്യ സുജ മരിച്ചത്. ഇതിനെ തുടര്‍ന്ന് അയല്‍വാസിയായ പ്രകാശനെ ടോമിന്‍ തച്ചങ്കരി കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രകാശന്‍ നിരപരാധിയാണെന്ന് തെളിയുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X