സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍?

എല്ലാ തെളിവുകളും ഈ രണ്ട് ഭീകര സംഘടകളിലേയ്ക്കുമാണ് വിരല്‍ ചൂണ്ടുന്നത്. ജമാ അത്ത് ഉദ് ധാവയും സംശയിക്കപ്പെടുന്ന സംഘടനകളുടെ പട്ടികയിലുണ്ട്.
തീവ്രവാദ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടെ ചിക്കാഗോയില്‍ പിടിയിലായ ലഷ്‌കര്‍ ഏജന്റ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയായിരിക്കാം സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം അഭിപ്രായപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഹെഡ്‌ലി പുനെയില്‍ വരുകയും താമസിച്ച് വിവരങ്ങള്‍ ശേഖരിയ്ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനം നടന്ന ജര്‍മ്മന്‍ ബേക്കറിയ്ക്ക് തൊട്ടടുത്തുള്ള സൂര്യവില്ല ഹോട്ടലിലായിരുന്നു സന്ദര്‍ശനകാലത്ത് ഹെഡ്‌ലി താമസിച്ചിരുന്നത്.
അന്ന് ഇയാള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലെല്ലാം പുനെയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഹെഡ്‌ലി ആസൂത്രണം ചെയ്ത് സ്‌ഫോടനം ഇന്ത്യന്‍ മുജാഹിദീന്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ സഹായത്തോടെ നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്ത്യന്‍ മുജാഹിദീന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായ അസ്ഗര്‍ പീര്‍ബോയ് പുനെക്കാരനാണ്. എന്‍ഐഎയുടെ സഹകരണത്തോടെ മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാലു പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.
മാരക സ്‌ഫോടന ശേഷിയുള്ള ആര്‍ഡിഎക്‌സും അമോണിയം നൈട്രേറ്റും പുനെ സ്‌ഫോടനത്തിന് ഉപയോഗിച്ചതായി ഫൊറന്‍സിക് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മര്‍ ബേക്കറിയ്ക്ക് സമീപത്തു സ്ഥാപിച്ച ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications