കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോ-പാക് ചര്‍ച്ച അനിശ്ചിതത്വത്തില്‍

  • By Super
Google Oneindia Malayalam News

Indo Pak
ദില്ലി: പുനെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്തോ-പാക് ചര്‍ച്ചയെ കുറിച്ച് ധൃതിപിടിച്ച തീരുമാനമെടുക്കാനാവില്ലെന്ന് വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുനെ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്തോ-പാക് ചര്‍ച്ചയുടെ ഭാവി തീരുമാനിക്കുക. അന്വേഷണത്തില്‍, പാകിസ്ഥാന്‍ സംഘടനകളോ അത്തരം സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഘടകങ്ങളോ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് തെളിഞ്ഞാല്‍ അത് ഇന്തോ-പാക് ചര്‍ച്ചകളെ വീണ്ടും അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടേക്കും.

എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍, അജന്‍ഡ പ്രധാനമായും ഭീകരതയെ കേന്ദ്രീകരിച്ചേക്കുമെങ്കിലും ചര്‍ച്ച നടക്കാതിരിക്കാനുള്ള സാധ്യതയില്ല- അദ്ദേഹം പറഞ്ഞു.

26/11 ആക്രമണങ്ങള്‍ക്ക് ശേഷം ഭീകരതയും ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെടുത്തിയ ഇന്ത്യ പാകിസ്ഥാനുമായുള്ള ചര്‍ച്ച നിര്‍ത്തിവയ്ക്കുകയായിരുന്നു.

പിന്നീട്, ഇന്ത്യ പാകിസ്ഥാനെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും പാകിസ്ഥാന്‍ ക്ഷണം സ്വീകരിക്കുകയുമായിരുന്നു. ഫെബ്രുവരി 25 ന് ദില്ലിയില്‍ സെക്രട്ടറിതല ചര്‍ച്ച തുടങ്ങാനിരിക്കുകയാണ്.

ഭീകരവാദവും സമാധാനചര്‍ച്ചയും ഒരുമിച്ചുകൊണ്ടുപോകാനാവില്ലെന്നും ഉഭയകക്ഷിചര്‍ച്ചയില്‍നിന്ന് ഇന്ത്യ പിന്മാറണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.

ഭീകരവാദം ഇന്ത്യയെ ഭീഷണിപ്പെടുത്തുമ്പോള്‍ ചര്‍ച്ചയ്ക്ക് പോകാതിരിക്കലാണ് ഉചിതമെന്ന് പാര്‍ട്ടിയുടെ കോര്‍ഗ്രൂപ്പ് യോഗത്തിനു ശേഷം രാജ്യസഭയിലെ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X