കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ വധം: സിബിഐയുടെ ഹര്‍ജി തള്ളി

  • By Lakshmi
Google Oneindia Malayalam News

Paul Murder Culprits
കൊച്ചി: മുത്തൂറ്റ് പോള്‍ വധക്കേസിലെ പ്രതികളെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടണമെന്ന സിബിഐ. ആവശ്യം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിരാകരിച്ചു.

പ്രതികളെ പല തവണ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. അവര്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇനി പ്രത്യേകമായി വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്ന്- കോടതി നിരീക്ഷിച്ചു.

പ്രതികളെ ജയിലില്‍ പോയി ചോദ്യം ചെയ്യാമെന്നന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എബേബി വ്യക്തമാക്കി.

കേസിലെ പ്രതികളും കുപ്രസിദ്ധ ഗുണ്ടകളുമായ കാരി സതീശ്, ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരടക്കം കേസിലെ ആദ്യ പത്ത് പ്രതികളെ വിട്ടുകിട്ടണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഇപ്പോള്‍ പൂജപ്പുര, എറണാകുളം ജയിലുകളിലായി കഴിയുന്ന പ്രതികളെ രാവിലെ 8 മുതല്‍ 6 വരെ ചോദ്യം പ്രത്യേകമായി ചോദ്യം ചെയ്യാമെന്നും ക്രമിനല്‍ നടപടിക്രമം അനുസരിച്ച് സിബിഐയുടേത് പുതിയ അന്വേഷണമല്ലെന്നും തുടരന്വേഷണം മാത്രമാണെന്നും കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ മൊഴി വിശ്വസിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതിയും മാധ്യമങ്ങളും ജനങ്ങളും സംശയകരമായി നോക്കുന്ന കേസാണിതെന്നും സിബിഐ അഭിഭാഷകന്‍ വാദിച്ചിരുന്നെങ്കിലും അക്കാര്യം കോടതി പരിഗണിച്ചില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X