ശ്രേയാംസിന്റെ ഭൂമിയില്‍ ബോര്‍ഡ് വച്ചത് തെറ്റ്

ഭൂമിയില്‍ നിന്നും സര്‍ക്കാര്‍ ബോര്‍ഡ് മാറ്റണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഭൂമി പിടിച്ചെടുത്ത് ബോര്‍ഡ് സ്ഥാപിച്ച നടപടിക്കെതിരെ ശ്രേയാംസ് കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം.
ഭൂമി സര്‍ക്കാറിന്റേതാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ്‌സ് ജനറല്‍ എ.പി സുധാകര പ്രസാദ് വാദിച്ചു. എന്നാല്‍ ഭൂമി സര്‍ക്കാരിന്റെതാണെങ്കിലും സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതിനു മുന്‍പ് ബോര്‍ഡ് സ്ഥാപിച്ച നടപടി തെറ്റാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.സര്‍ക്കാര്‍ ഭൂമി ആണെങ്കില്‍ ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.
ഭൂമി ഏറ്റെടുത്ത നടപടി കലക്ടറുടെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നോയെന്ന് കോടതി ആരാഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനു മുന്‍പ് കലക്ടര്‍ നിയമോപദേശം തേടിയിരുന്നോ എന്നും കോടതി ആരാഞ്ഞു.
ശ്രേയാംസ്‌കുമാറിന്റെ ഭൂമിക്ക് മുന്നാഴ്ചത്തേക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതുകൂടാതെ ജോര്‍ജ് പോത്തന്‍ ഉള്‍പ്പെടെയുള്ളവരുടെ ഭൂമിയ്ക്ക് പോലീസ് സംരക്ഷണം അനുവദിച്ചു. കേസ് 23ന് വീണ്ടും പരിഗണിക്കും.
വയനാട്ടിലെ മൊത്തം കയ്യേറ്റങ്ങളെയും അപലപിച്ച കോടതി വയനാട്ടില്‍ ഭൂഹിതരായ ആദിവാസികളുടെ വിവരം സംബന്ധിച്ച് 21ന് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് തന്റെ പേരില്‍ 64.09 ഏക്കര്‍ ഭൂമിയുണ്ടെന്ന് എം.വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എനേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications