64ഏക്കര്‍ ഭൂമിയുണ്ടെന്ന് ശ്രേയാംസ്

ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ശ്രേയാംസ് ഇക്കാര്യമറിയിച്ചത്.
ഭൂമിയില്‍ അധികവും കാപ്പി തോട്ടങ്ങളാണ്. വര്‍ക്കലയിലെ ആറേകാല്‍ സെന്റ് ഒഴിച്ചാല്‍ ബാക്കി ഭൂമി വയനാട് ജില്ലയിലാണെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.
കൃഷ്ണഗിരിയിലെ 14.44 ഏക്കര്‍ തര്‍ക്ക ഭൂമി മദ്രാസ് സര്‍ക്കാര്‍ 1943 ല്‍ പത്മപ്രഭാ ഗൗഡര്‍ക്കു നല്‍കിയതാണ് ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാനുളള പദ്ധതിയുടെ ഭാഗമായാണു ഭൂമി ഗൗഡര്‍ക്കു നല്‍കിയത്. പിന്നീട് ഇതു പൂര്‍വിക സ്വത്തായി അനുഭവിച്ചു വരികയായിരുന്നു-സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു
കൃഷ്ണഗിരിയിലെ കൈവശ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരേ ശ്രേയാംസ് കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി അദ്ദേഹത്തിനോടു വിശദമായ സത്യവാങ് മൂലം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications