താക്കറെയ്ക്ക് ഇന്ത്യയെക്കുറിച്ചറിയില്ല: നാരായണന്‍

ഇന്ത്യയെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് താക്കറെ പ്രാദേശികവാദം ഉയര്‍ത്തുന്നത്. ഇന്ത്യ ഇത്തരം കാര്യങ്ങളെ വ്യത്യസ്തമായ രീതിയിലാണ് കാണുന്നത്. സങ്കുചിതവാദത്തിന് ഏറെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഇത്തരം വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കരുത്- അദ്ദേഹം പറഞ്ഞു.
മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂടിയായ എം. കെ. നാരായണന്‍.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ലോകരാഷ്ട്രങ്ങള്‍ അസൂയയോടെയാണ് കാണുന്നത്. വന്‍കിട രാജ്യങ്ങള്‍ പലതും സാമ്പത്തിക വളര്‍ച്ചയില്‍ 2 ശതമാനം പുറകോട്ടുപോയ കാലയളവില്‍ പോലും ഇന്ത്യ ആറ് ശതമാനം വളര്‍ച്ചയാണ് നേടിയത്. ഇതിനുകാരണം രാജ്യത്തെ നയിക്കുന്ന ശക്തരായ നേതൃത്വത്തിന്റെ ഗുണമാണ്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications